04:08am 29 October 2026
NEWS
ഖത്തറിൽ ജൂൺ 1 മുതൽ വേനൽക്കാല പ്രവൃത്തി സമയങ്ങളിൽ നിയന്ത്രണം പ്രഖ്യാപിച്ച്തൊഴിൽ മന്ത്രാലയം
28/05/2025  01:06 PM IST
nila
ഖത്തറിൽ ജൂൺ 1 മുതൽ വേനൽക്കാല പ്രവൃത്തി സമയങ്ങളിൽ നിയന്ത്രണം പ്രഖ്യാപിച്ച്തൊഴിൽ മന്ത്രാലയം

ദോഹ: രാജ്യത്തെ കാലാവസ്ഥ കടുത്ത ചൂടിലേക്ക്കുതിക്കവേ തുറസ്സായ സ്ഥലങ്ങളിലെ തൊഴിൽ സമയങ്ങളിൽ നിയന്ത്രണംപ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം.ജൂൺ 1 മുതൽ രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3.30 നും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയി രിക്കുന്നത്. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയാണ് നിയന്ത്രണം.
ജോലിസ്ഥലങ്ങളിലെ ചൂടു സമ്മർദ്ദത്തെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും അവബോധവുംതൊഴിൽ സുരക്ഷയും വളർത്തുന്നതിനായി ആരോഗ്യ വകുപ്പും   കാമ്പയിൻആരംഭിച്ചി ട്ടുണ്ട്.വേനൽക്കാലത്ത്  അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സംബന്ധിച്ച 2021 ലെ 17-ാം നമ്പർ മന്ത്രിതല പ്രമേയം പ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്.നിരോധന കാലയളവിൽ തൊഴിൽ മന്ത്രാലയം നടത്തുന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ കമ്പനി കൾക്ക് പിഴയടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് തൊഴിൽ മന്ത്രാ ലയംമുന്നറിയിപ്പ്നൽകുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img